Saturday, 8 April 2017

വെളുത്തതലമുടിക്കാരന്‍

കയ്യില്‍ ചെറുപ്പത്തിന്റെ ചോര തിളച്ചു തുടങ്ങിയത് മുതല്‍ കൂടെ കൂടിയതാണ് ആ HERCULES CYCLE.മഴയോത്തിരി പെയ്തു തോന്നിട്ടും,വെയിലോത്തിരി ഭൂമി പോള്ളിച്ചിട്ടും ആ വെളുത്ത മുടിയുള്ള മനുഷ്യന്റെ അഭിമാനത്തെ മങ്ങലേല്‍പ്പിക്കാത്ത വണ്ണം ആ CYCLEഉം നില കൊണ്ട് പോന്നു.ആകെയുള്ള മൂത്ത മകന്‍ വല്യ ഉദ്യോഗക്കാരനായിരുന്നിട്ടും കാര്‍ പോര്‍ച്ചിലെ പോളോ(കാര്‍)യ്കൊപ്പം ആ സൈക്കിള്‍ഉം ഇടം പിടിച്ചു.

                  മൂത്ത മോന്‍ പോളിന് ആദ്യ കുട്ടി ANGEL പിറന്നപ്പോ തന്നെ അയാള്‍ സൈക്കിള്‍ന്റെ നടുവിലെ കമ്പിയിലായി ഒരു സീറ്റും പിടിപ്പിച്ചു.അതും വെറും ചകിരി നാരിന്റെ ഉള്ളുള്ള നീല കവറുള്ള സീറ്റല്ല...നല്ല മുന്തിയ ഇനം കുഷ്യന്റെ പതുക്കമുള്ള സീറ്റ്‌...

                                           പിച്ചവെച്ചു തുടങ്ങിയ കാലം മുതല്‍ അച്ചാച്ചനും,ANGELഉം,പിന്നാ സൈക്കിളും ഗുലാനും ഗുലാനുമായി.പതുക്കമുള്ള സീറ്റിലിരുന്നു ANGELഉം,അച്ചാച്ചനും ലോകം ചുറ്റി.നാലാം വയസ്സില്‍ വീടിനടുത്തുള്ള PLAY സ്കൂളില്‍ വിട്ടപ്പോഴും ANGEL അച്ചാച്ചന്റെ സൈക്ലില്‍ തന്നെ നാട് കണ്ടു.

                                                                     അങ്ങനെ ഇരിക്കുമ്പോഴാണ് പോളിന്റെ ഭാര്യ ആ ആശയം മുന്നോട്ടു വച്ചത്...

                                                                "" ANGELനെ ഇനി അപ്പച്ചന്റെ കൂടെ വിടണോ.. ...വീട്ടില്‍ കാറ്‌ കിടക്കുമ്പോ എന്നാത്തിന ആ പഴഞ്ചന്‍ സൈക്കിള്‍ മ്മേ കേറ്റി വിടുന്നേന്നെ...?

               ആദ്യം ഒന്നും പറഞ്ഞിലേലും പോളച്ചന്‍ ആ നോക്കാം എന്നാ രീതിയില്‍ അന്നയെ ഒന്ന് നോക്കി.''അല്ലടിയെ അവളിപ്പോ  അപ്പച്ചന്റെ കൂടെ പോട്ടന്ന്...LKG തൊട്ട് സ്കൂള്‍ ബസില്‍ വിടാം..ഇതിപ്പോ
ഞാന്‍ ഓഫീസീ പോന്നെനിടക്ക് എപ്പോഴാന്നെ സമയം...അവള് കളിച്ചു നടക്കേണ്ട പ്രായം അല്ലിയോ...അപ്പച്ചന്റെ കൂടങ്ങ്‌ പോട്ട്....

                                                        എന്നാലും വേണ്ട പോളച്ച ....ന്നാ ഞാനങ്ങ് കൊണ്ടാക്കിയേക്കാം...ഇവിടുന്നു വല്യ ദൂരോന്നുവില്ലല്ലോ...
   
 പത്രത്തില്‍ നിന്ന് കണ്ണ് മാറ്റി  എന്തെലുമാകട്ടെന്ന   രീതിയില്‍ പോള്  അന്നയെ നോക്കി...


തിരിച്ചു പത്രത്തിലേക്ക് തന്നെ കണ്ണയച്ചപ്പോഴാണ് പോളച്ചന്‍ ആ  വാര്‍ത്ത‍ കണ്ടത്


                                                 ഏതോ നാട്ടിലെ ഏതോ പിഴച്ച കിളവന്റെ കാമവെറി...അതും പേരക്കുട്ടിയോട്‌  !!!

         പോളച്ചന്‍ അന്ന പോയിട്ടുണ്ടോന്നു ഒന്ന് കൂടി നോക്കി...പുറത്തെത്തി ANGELനെയും....അവള്‍ അപ്പച്ചന്റെ സൈക്കിള്‍ല്‍ തന്നെ ആയിരുന്നു.
എന്നും തന്നെക്കാള്‍ മുന്നേ പത്രം കൈക്കലാകുന്ന അന്നയെ പറഞ്ഞിട്ടും കാര്യമുണ്ടായിരുന്നില്ല ....


                         
അല്ലേലും  ഏതോ നാട്ടില്‍ ഏതോ മ***ന്‍ കാണിച്ച തന്തയില്ലായ്മക്ക് ആ വെളുത്തതലമുടിക്കാരന്‍ എന്ത് പിഴച്ചു....

                                                എന്നിട്ടും തൊട്ടടുത്ത ദിവസം അയാളും,അയാള്‍ടെ ആ സൈക്കിള്‍ഉം പിന്നാമ്പുറത്തെ ഏതോ മൂലയില്‍ ഇടം പിടിച്ചിരുന്നു !!!


No comments:

Post a Comment