വല്യാപ്പന്റെയും എളേപ്പാന്റെയും അയല്‍ക്കാരുടെയും പ്രതീക്ഷയുടെ ഭാരം ചുമന്നത് കൊണ്ടാകണം ജിദ്ദയില്‍ നിന്നും ഇങ്ങ് പരപ്പനങ്ങാടി വരെ വന്ന വലിയ ബയന്റ് പെട്ടി പുതിയ വീടിന്റെ സ്റ്റെയറിന്റെ അടിയില്‍ ഇരുന്നു ഉറക്കം തൂങ്ങി.
ധൃതിയില്‍ വലിച്ചു പൊട്ടിച്ചിട്ടുണ്ടെങ്കിലും ''അമാന്‍,ജിദ്ദ'' എന്നെഴുതിയ തവിട്ടു നിറത്തിലുള്ള ടേപ്പ് മുഴുവനായി പൊളിഞ്ഞു പോയിട്ടുണ്ടായിരുന്നില്ല.
പെട്ടി പൊട്ടിക്കലൊരു വല്യ ചടങ്ങ് തന്നെയായിരുന്നു
''ഒരു വല്യ പെട്ടി'' !!!ചുറ്റിനും കുടുംബത്തിലെ ആപാല വൃദ്ധം ജനങ്ങളും....
അയല്ക്കാര്ക്ക് ടൈഗര്‍ ബാം ഒരു കേസ്,നെയില്‍ കട്ടര്‍ വേറൊരു സെറ്റ് ,റിമോട്ടിന്റെ കാറ് നാലെണ്ണം ,വലി ടീംസിനായി marlboro സിഗറെറ്റ് നാലഞ്ചു പാക്കറ്റ് പിന്നെ കൊറേ ചപ്പു ചവറും....
ഓരോ രാത്രി വിളിക്കുമ്പോഴും നീയിങ്ങ് വന്നാ മതി,നീയിങ്ങ് വന്നാ മതീന്ന് മാത്രം പറേണ ഉമ്മച്ചി പോലും എന്തെകൊയോ പ്രതീക്ഷിച്ചിരികണം.''വെട്ടം തട്ടിയാല്‍ മഞ്ഞ നിറത്തില്‍ മിനുങ്ങണ എന്തോ ഒന്ന് "
വാപ്പചിക്കങ്ങനെ പ്രത്യേകിച്ച് നിര്ബന്ധോന്നൂല്ല .പെട്ടി പൊട്ടിക്കലിലും വല്യ കമ്പമില്ല.പൊട്ടിക്കാന്നേരം കിണറ്റില്‍ എത്തിനോക്കണ പോലൊരു നോട്ടം... അത്ര തന്നെ...
പെട്ടി പൊട്ടിച്ചിട്ട് ദിവസം ഒന്ന് കഴിഞ്ഞേ
ചുമ്മാതാണെങ്കിലും വാപ്പച്ചി ചോയ്ച്ചു .
''മ്മക്കൊന്നൂല്ലേ അമാനെ ?
''അതെന്ത് ചോദ്യാ വാപ്പച്ചി...ങ്ങള് ജാടയിട്ടിരുന്നിട്ടല്ലേ...ചോയ്കട്ടെന്നു മ്മളും കരുതി.
''ന്നാ എനികെന്താ കൊണ്ടോന്നെന്ന് വച്ചാ കൊണ്ട് വാ...''
അമാന്‍ റൂമില്‍ പോയി അതെടുത്ത് കൊണ്ട് വന്നു.
നീലപ്പെട്ടിയില്‍ സ്വസ്ഥമായി ഉറങ്ങണ മൊബീല്‍ ഫോണ്‍...അല്ല ''സ്മാര്‍ട്ട് ഫോണ്‍"
ഈ പ്രായതിലെന്തിനാട ഈ കൂടിയ ഫോണൊക്കെ?
ഈ പ്രായൊക്കെ ഒരു പ്രായാണോ വാപ്പച്ചി...ഇതല്ലേ പ്രായം....കീശേലിട്ടാ ഉന്തി നിക്കണം.നാട്ടുകാരെ മുഴുവന്‍ നോക്കി പല്ലിളിക്കണം.മോഹനേട്ടന്റെ കടേലെ രാഷ്ട്രിയം മുഴുവന്‍ ഈ ഫോണും കേക്കണം ....
പറയുന്നതിനിടയില്‍ സിമും,മെമ്മറി കാര്‍ഡുമെല്ലാം തരമാക്കിയിരുന്നു.
വാപ്പച്ചി ഫോണ്‍ വാങ്ങി തലങ്ങും വിലങ്ങും നോക്കി. ''ന്നാ അങ്ങനായ്കോട്ട്..നീ ഇതെങ്ങനാന്നു പറഞ്ഞ് താ...''
ഒന്നൂല്ല വാപ്പച്ചി...മറ്റേതില്‍ ഞെക്കുന്നു.ഇതില്‍ തോണ്ടുന്നു അത്രേ ഉള്ളു വ്യത്യാസം.അമാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.ങ്ങക്ക് ഇംഗ്ലീഷ് അറിയണതല്ലേ...ചുമ്മാ ടച്ചി ടച്ചി അങ്ങ് പഠിച്ചാ മതീന്ന്...
ആ പിന്നെ...സെല്‍ഫി എടുക്കാനറിയ്യോ ? ദാ ക്യാമറ symbol കണ്ടാ അതില്‍ ഞെക്കി തലയ്ക്കു മുകളില്‍ ഇങ്ങനെ ചരിച്ചു പിടിച്ച്...ക്യാമെറെലേക്ക് നോക്ക് വാപ്പച്ചി....ഗൗരവം വിട്...ഓക്കേ.......... കണ്ടാ.... ഇത്രേ ഉള്ളു....ഇനി ങ്ങളൊന്നു എടുത്തേ...ങ്ങക്കും സെല്‍ഫി എടുക്കാനൊക്കെ അറിയൂന്നു നാട്ടുകാരൊന്നു അറിയട്ടെ.......
വാപ്പച്ചി ഫോണ്‍ വാങ്ങി ചെറിയ ഇളിഭ്യതയോടെ മുഖത്തിന് നേരെ പിടിച്ചു.
ഇതെന്താ വാപ്പച്ചി ഇത് കായുംകര പള്ളീല് വല്യ പെരുന്നാളിന് അറുക്കാന്‍ കൊണ്ട് പോണ വല്യ താടിയുള്ള മുട്ടനാടിനെ പോലുണ്ടല്ലോ(അമാന്‍ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു ).ഫോണ്‍ തലയ്ക്കു നേരെ വച്ചാ ഇങ്ങനേ ഫോട്ടോ കിട്ടുള്ളൂ.തലക്ക് മുകളിലായി ചുമ്മാ ഒരാഗിംളില് ചരിച്ച് പിടി.ന്നിട്ട് ഒരു മൊഞ്ചുള്ള ഒരു ചിരിയങ്ങ് കാച്ച്.
വാപ്പച്ചി മുഖം പൊക്കി അമാനെ നോക്കി.വീണ്ടും അപരിചത്വത്തോടെ ഫോണെടുത്ത് മുഖത്തിനു നേരെ വച്ച് പഴയത് തന്നെ ആവര്‍ത്തിച്ചു.
ങ്ങക്കിതോന്നും പറ്റൂല്ല.കുറച്ചു ന്യൂ ജെനെറെഷന്‍ ആയികൊട്ടെന്നു വിചാരിച്ചപ്പോ...കാലൊക്കെ മാറി വാപ്പാ...അമാന്‍ മടുപ്പിച്ചു കൊണ്ട് പറഞ്ഞു.
''ഈ കൊപ്രായോന്നും മ്മക്ക് പറ്റൂല്ല...അയ്നോട്ടു മ്മളെ കിട്ടുകേല്ല...നീ നിന്റെ ഉമ്മചീന്റടുത്ത് ചെല്ല്...ഒാളാവുമ്പോ അന്റെ എന്ത് കൊപ്രായത്തിനും പറ്റും"
''ആ പറ്റും പറ്റും''...അടുക്കളയില്‍ നിന്ന് കുക്കറിനൊപ്പം ഉമ്മച്ചി ശബ്ദമുണ്ടാക്കി.
അമാന്‍ ഫോണ്‍ വാപച്ചിന്റെ കയ്യില്‍ കൊടുത്ത് അകത്തേക്ക് പോയി.വാപ്പച്ചി ഫോണ്‍ എടുത്ത് അലക്ഷ്യ ഭാവത്തില്‍ നോക്കി,പത്രവായനയില്‍ മുഴുകി.
ഉച്ചക്ക് ഊണ് കഴിക്കുമ്പോഴും ഉമ്മച്ചിയും,മോനും പരസ്പരം നോക്കി ചിരിച്ചു .ഫോണും ചാര്‍ജ് തിന്നുന്ന തിരക്കിലായിരുന്നു.
''ആ പിന്നെ ...പഴേ ഫോണിലെ എല്ലാ നമ്പരുമോന്നും അതില്‍ കേറിട്ടില്ല.അതൊന്നു ശെരിയാക്കി തരണം"വാപ്പചി അല്പം മടിച്ചിട്ടാണെലും പറഞ്ഞു.
അമാന്‍ എമ്പക്കത്തിനൊപ്പം മൂളി.ഫോണെടുത്ത് കോണ്ടാക്ട് പകര്‍ത്തുന്നതിന് മുന്‍പ് അമാന്‍ വീണ്ടുമൊരു സെല്‍ഫി എടുത്ത്, അലക്ഷ്യമായി gallery തുറന്നു.തന്റെ ഫോട്ടോ നോക്കി അടുത്ത ഫോട്ടോയിലേക്ക് സ്ക്രോള്‍ ചെയ്തു .
വികലമായിട്ടാണെങ്കിലും തലക്ക് മുകളിലായി അല്പം ചരിച്ച് പിടിച്ച് വിളറിയ ചിരിയില്‍ നില്ക്കണ വാപച്ചിന്റെ സെല്‍ഫി !!!
''അല്ലെങ്കിലും കൈ വിറച്ചു കൊണ്ടെടുകണ സെല്‍ഫി എങ്ങനെ വികലമാവാതിരിക്കാനാണ്"

Kuzhimathicadan kollallo....
ReplyDeleteനന്ദി ഉണ്ടളിയാ....
DeleteThakarthula ansare..... Madupikkand ezhthan ariyole nink... Eneem ezhth nammalund koode.....
ReplyDeleteനന്ദിണ്ട്റീ... നന്ദി
Delete:D :D
ReplyDeleteSppr aittnd ansree .. great lang..
ReplyDeleteനന്ദിണ്ട്റാ...നന്ദി
Delete:D
Sppr aittnd ansree .. great lang..
ReplyDeleteMuthee.... Iyy oru velya sambavam thannadaaa..... Kalakkittind ttaaaa....
ReplyDeleteനന്ദി ഉണ്ടളിയാ... :D
Delete